കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞു. 4445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ ഒന്നിന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,680 രൂപയായിരുന്നു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 4460 രൂപയായിരുന്നു അന്നത്തെ വില. നവംബര്‍ മാസത്തിന്റെ തുടക്കം മുതല്‍ 16 വരെ സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് കണ്ടത്. 16ന് 36,920 രൂപ രേഖപ്പെടുത്തി നവംബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയതിന് ശേഷമാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്.രണ്ടാഴ്ചക്കിടെ 1360 രൂപയാണ് കുറഞ്ഞത്.ഒരു കിലോ വെള്ളിയുടെ ഇന്നലത്തെ മൂല്യം 60,700 രൂപയിൽ നിന്ന് 500 രൂപ ഉയർന്ന് 61,200 രൂപയായി.
പ്രധാന ഇന്ത്യൻ നഗരങ്ങളിലെ ഇന്നത്തെ സ്വർണ്ണ വില ചുവടെ:
ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിൽ 10 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 46,250 രൂപയും സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ അതേ അളവിലുള്ള 22 കാരറ്റ് സ്വർണ്ണത്തിന് 46,080 രൂപയുമാണ് വില. അതേസമയം, കൊൽക്കത്തയിലും ചെന്നൈയിലും സ്വർണ്ണം യഥാക്രമം 46,400 രൂപയ്ക്കും 44,170 രൂപയ്ക്കുമാണ് വിൽക്കുന്നത്.
ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് പ്രകാരം മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന്റെ മൂല്യം 10 ഗ്രാമിന് 47,080 രൂപയാണ്. അതുപോലെ രാജ്യതലസ്ഥാനത്ത് 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 50,450 രൂപയാണ് വില. കൊൽക്കത്തയിൽ 49,100 രൂപയ്ക്കും ചെന്നൈയിൽ അതേ അളവിലുള്ള 24 കാരറ്റ് സ്വർണം 48,190 രൂപയ്ക്കുമാണ് ഇന്ന് വിൽക്കുന്നത്.
ഹൈദരാബാദ്, പൂനെ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിൽ, 10 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ മൂല്യം യഥാക്രമം 44,100 രൂപയും 45,320 രൂപയുമാണ്. കൂടാതെ, രണ്ട് നഗരങ്ങളിലെയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വിൽപ്പന വില 48,110 രൂപയും 48,570 രൂപയുമാണ്.
കേരളത്തിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 44,100 രൂപയും അതേ അളവിലെ 24 കാരറ്റ് സ്വർണ്ണത്തിന് 48,110 രൂപയുമാണ്. എന്നിരുന്നാലും, അഹമ്മദാബാദിലും നാസിക്കിലും, പുതുക്കിയ വില പ്രകാരം 10 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 45,380 രൂപയിലും 45,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൂടാതെ, 24 കാരറ്റ് സ്വർണ്ണത്തിന്, ഇന്ന് രണ്ട് നഗരങ്ങളിൽ നിന്ന് 48,800 രൂപയ്ക്കും 48,570 രൂപയ്ക്കും വാങ്ങാം.
മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ (എംസിഎക്‌സ്) കണക്കുകൾ പ്രകാരം സ്വർണ്ണ ഫ്യൂച്ചറുകൾ 0.51 ശതമാനം ഉയർന്ന് 47,642.00 രൂപയായി. അതേസമയം, വെള്ളിയുടെ ഫ്യൂച്ചർ മൂല്യം 0.11 ശതമാനം ഉയർന്ന് 61.190.00 രൂപയായിട്ടുണ്ട്.
നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന്, നാല് തിയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. അതേസമയം നവംബര്‍ 16ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തി. ഒരു പവൻ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില.കഴിഞ്ഞ കുറേ മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. പിന്നീട് വില ഇടിയുകയായിരുന്നു.
ഡോളര്‍ കരുത്താര്‍ജിച്ചതിനു പിന്നാലെ യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയര്‍ന്നതും രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറയാൻ കാരണമായി. ഇതാണ് രാജ്യത്തെ ആഭ്യന്തര വിപണികളിലും പെട്ടെന്ന് സ്വര്‍ണ വില കുറയാൻ ഇടയാക്കിയത്. അതേസമയം താൽക്കാലികമായി വില ഇടിഞ്ഞാലും പണപ്പെരുപ്പം ഉയരുന്നതിനാൽ സ്വര്‍ണ വില ഉയര്‍ന്നേക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒക്ടോബര്‍ 26-നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറിൽ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. ഡോളറിൻെറ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു. എന്നാൽ ഉയരുന്ന പണപ്പെരുപ്പ നിരക്ക് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നൽകിയിരുന്നു നവംബറിൽ കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില.