കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയിലുമെത്തി. വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് കനത്ത ഇടിവുണ്ടായത്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
അതേസമയം ദേശീയ തലത്തില്‍ സ്വര്‍ണ്ണ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4823 രൂപ വച്ച് പവന് 38584 രൂപയാണ് വില. 24 കാരറ്റ് സ്വര്‍ണ്ണം 38384 രൂപയിലും തുടരുകയാണ്.
കഴിഞ്ഞ മൂന്ന് മാസക്കാലം കൊണ്ടാണ് 33,000-34,000 നിരക്കിലായിരുന്ന സ്വര്‍ണം ഇത്രയും വലിയൊരു ചാഞ്ചാട്ടത്തിലൂടെ ഉയര്‍ന്ന വിലയിലേക്ക് എത്തുന്നത്. ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണം പവന് 2640 രൂപ കുറഞ്ഞിരുന്നു. മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞു.
എന്നാല്‍ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്.ഏപ്രിലില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സമീപകാലത്തെ ഏറ്റവും വലിയ പ്രതിമാസ വര്‍ധനവിലേക്കാണ് സ്വര്‍ണ വില പോകുന്നതെന്നാണ് രാജ്യാന്തര വിപണിയിലെ ഔണ്‍സ് വില കാണിക്കുന്നത്.