കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വിലയിടിവുണ്ടായത്. 39,200 രൂപയാണ് പവന്റെ ഇന്നത്തെ വില.
ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് ഏഴിന് പവന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയില്‍ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News