24.6 C
Kottayam
Saturday, September 28, 2024

സ്വർണ്ണവില 52,000 കടക്കുമെന്ന് പ്രവചനം

Must read

ന്യൂഡൽഹി:രാജ്യത്ത് 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന്​ പ്രവചനം. ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാൾ വൈസ് പ്രസിഡണ്ട് അമിത് സജ്ജേ ആണ് ഇതു സംബന്ധിച്ച് ​പ്രവചനം നടത്തിയിരിക്കുന്നത് . ആഗോള വിപണിയിൽ സ്വർണവില ഔൺസിന്​ 2,000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും സ്വർണ്ണവില.

ഐഐഎഫ്എൽ സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് അനൂജ് ഗുപ്ത, കമ്മോഡിറ്റി മാർക്കറ്റ് വിദഗ്ധൻ വീരേഷ് ഹിരേമത്ത്, പൃഥ്വി ഫിൻമാർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ മനോജ് കുമാർ ജെയിൻ, കെഡിയ അഡൈ്വസറി മാനേജിംഗ് ഡയറക്ടർ അജയ് കേഡിയ എന്നിവരും സമാനമായ പ്രവചനം ആണ് സ്വർണ്ണവില സംബന്ധിച്ച് നടത്തിയിരിക്കുന്നത്.

യു.എസ്​ സമ്പദ്​വ്യവസ്ഥയിലെ ഭാവി മാറ്റം, ഫെഡറൽ റിസർവിന്‍റെ പലിശനിരക്ക് മാറ്റം എന്നിവ സ്വർണവില ഇനിയും ഉയരാൻ ഇടയാക്കുമെന്നാണ്​ സൂചന. ഇതിനൊപ്പം എവർഗ്രാൻഡെ പ്രതിസന്ധി, വൈദ്യുതി ക്ഷാമം, യു.എസ്​-ചൈന ചർച്ച, കോവിഡ്​ ഡെൽറ്റ വേരിയന്‍റ്​ കേസുകളുടെ വർധന എന്നിവയും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാ​ധീനിച്ചേക്കും.

2019ൽ 52 ശതമാനവും 2020ൽ 25 ശതമാനവും സ്വർണവില ഉയർന്നിരുന്നു. കൊറോണയ്‌ക്ക് ശേഷവും സ്വർണത്തി​ൻറേയും സ്വർണാഭരണങ്ങളുടെയും ആവശ്യക്കാരും കൂടിയിട്ടുണ്ട്. സ്വർണത്തിന്‍റെ ആവശ്യത്തിന് 47 ശതമാനവും ആഭരണങ്ങളുടേതിൽ 58 ശതമാനവും വർധനയുണ്ടായിട്ടുണ്ട്.

എന്നാൽ ഓഹരിവിപണിയിലും സ്വർണ്ണവ്യാപാരം സമ്മിശ്ര പ്രതികരണത്തോടെയാണ് കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഡോളർ സൂചികയിൽ തളർച്ചയുണ്ടായിട്ടും, വിദേശ വിപണിയിൽ സ്വർണത്തിനും വെള്ളിയ്‌ക്ക് വിലയിൽ വലിയ ഇടിവുണ്ടായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week