കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണു ഇന്നു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമായി.
കഴിഞ്ഞ മാസം കുത്തനെ ഇടിഞ്ഞ സ്വര്‍ണമാണ് ഇപ്പോള്‍ തിരിച്ചുകയറുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെമാത്രം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു സംസ്ഥാനത്ത് ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News