കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണു ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമായി.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. ഇന്നലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വര്‍ധിച്ചിരുന്നു. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവാണു സംസ്ഥാനത്തും വില ഉയരാന്‍ കാരണം.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News