കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,695 രൂപയും പവന് 37,560 രൂപയുമായി.
അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവാണു സംസ്ഥാനത്തും വില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസം ഗ്രാമിന് 35 രൂപ കുറഞ്ഞശേഷം വ്യാഴാഴ്ച വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News