
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും. 200 രൂപ കൂടി വര്‍ധിച്ചാല്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് വിലയായി മാറും. കഴിഞ്ഞ ചില ദിവസങ്ങളില്‍ സ്വര്‍ണത്തിന് വ്യത്യസ്തമായ വിലയായിരുന്നു എങ്കിലും ഇന്ന് കേരളത്തില്‍ ഒരൊറ്റ വിലയാണ്.
ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറിയിട്ടുണ്ട് എന്നതാണ് ഇന്ന് വിപണിയില്‍ സംഭവിച്ച മാറ്റം. ഡോളര്‍ മൂല്യം വലിയ മാറ്റമില്ല. ഇന്ത്യന്‍ രൂപ താഴ്ന്ന നിരക്കില്‍ തുടരുകയാണ്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ നേരിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ല. ഇനി കേരളത്തിലെ ഇന്നത്തെ വില അറിയാം…
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 64400 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ മാത്രമാണ് കൂടിയത്. ഗ്രാം വില 8050 രൂപയാണ്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6620 രൂപയായി. അഞ്ച് രൂപയാണ് ഗ്രാമിന് കൂടിയിരിക്കുന്നത്. വെള്ളിയുടെ വില ഗ്രാമിന് 106 എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2911 ഡോളര്‍ ആണ് പുതിയ വില.
അമേരിക്കയുടെ പുതിയ വ്യാപാര നയങ്ങളെ തുടര്‍ന്ന് ഡോളര്‍ മൂല്യം വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. 109ലുണ്ടായിരുന്ന ഡോളര്‍ സൂചിക 103ലാണിപ്പോള്‍. ഡോളര്‍ മൂല്യം ഇടിഞ്ഞിട്ടും രൂപയ്ക്ക് കയറാന്‍ സാധിച്ചിട്ടില്ല എന്നതും തിരിച്ചടിയാണ്. 87.24 എന്ന നിരക്കിലാണ് രൂപയുള്ളത്. ഡോളര്‍ കരുത്ത് കൂട്ടിയാല്‍ രൂപ തകര്‍ന്നടിയുമെന്ന് ചുരുക്കം.
ഡോളര്‍ മൂല്യവും സ്വര്‍ണവിലയും തമ്മിലുള്ള ബന്ധം വിശദീകരിക്കാം. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയും. ഡോളര്‍ താഴുമ്പോള്‍ സ്വര്‍ണവില ഉയരുകയും ചെയ്യും. വിപരീത ദിശയിലാണ് ഡോളറും സ്വര്‍ണവും സഞ്ചരിക്കുന്നത്. ലോകത്തെ പ്രധാന കറന്‍സികള്‍ തമ്മിലുള്ള മൂല്യത്തിലെ വ്യത്യാസമാണ് ഇതിന് കാരണം.
ഡോളര്‍ മൂല്യം കുറയുമ്പോള്‍ ലോകത്തെ പ്രധാനപ്പെട്ട യൂറോ, പൗണ്ട്, യെന്‍, യുവാന്‍ തുടങ്ങി എല്ലാ കറന്‍സികളും മൂല്യം കൂടും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന സാഹചര്യം വരും. മറ്റു കറന്‍സികളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കുമെന്ന് ചുരുക്കം. കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ എത്തും. ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വര്‍ണവില കൂടുമെന്നത് സാധാരണ വിപണി രീതിയാണ്. ഇതാണ് ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണവില കൂടാന്‍ കാരണം.
ക്രൂഡ് ഓയില്‍ വില ഇന്ന് നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളര്‍ ആയി. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 66 ഡോളറിലും യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് 71 ഡോളറിലുമാണ് വില്‍പ്പന. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ഇടിഞ്ഞ ബിറ്റ് കോയിന്‍ വില അല്‍പ്പം കയറിയിട്ടുണ്ട്. 82000 ഡോളര്‍ എന്നതാണ് പുതിയ വില.
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
മാർച്ച് 7 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 64,000 രൂപ
മാർച്ച് 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 64,320 രൂപ
മാർച്ച് 9 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 64,320 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,400 രൂപ