BusinessKeralaNews

സര്‍ണ്ണവിലയില്‍ ഇടിവ്,ആഗോളവിപണിയില്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 37,720 രൂപയാണ് . 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 25 രൂപ ഉയർന്നിരുന്നു. ഇന്ന് 20 രൂപ കുറഞ്ഞു. വെള്ളിയാഴ്ച 10  രൂപ ഉയർന്നിരുന്നു. കൂടാതെ, വ്യാഴാഴ്ച രണ്ട് തവണ സ്വർണവില ഉയർന്നിരുന്നു. രാവിലെ 35  രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4715 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. വെള്ളിയാഴ്ച 10 രൂപ ഉയർന്നിരുന്നു. ഇന്ന് 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3895 രൂപയാണ്.

സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാള്‍ നേരിയ . ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 63.70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 504 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 630 രൂപയും, ഒരു കിലോഗ്രാമിന് 63,000 രൂപയുമാണ് വില.

കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
ജൂലൈ  24-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –    37,520  രൂപ
ജൂലൈ  25-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –    37,520  രൂപ
ജൂലൈ  26-  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.     വിപണി വില –    37,240  രൂപ
ജൂലൈ  27-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.       വിപണി വില –    37,160  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.       വിപണി വില –    37,440  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.       വിപണി വില –    37,680  രൂപ
ജൂലൈ  29-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില –    37,760  രൂപ
ജൂലൈ  30- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –    37,760  രൂപ
ജൂലൈ  31- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –    37,760  രൂപ
ഓഗസ്റ്റ്   01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു            വിപണി വില –    37,680  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.         വിപണി വില –    37,880  രൂപ

ആഗോള തലത്തില്‍ സ്വര്‍ണ്ണവിലയില്‍ നിലവില്‍ 11 ഡോളറിന്റെയധികം വന്‍ വര്‍ധനയുണ്ട്. കേരളത്തില്‍ ഇന്നലെ സ്വര്‍ണ്ണവിലയില്‍ വര്‍ധനയുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ കൊണ്ട് വലിയ കുതിച്ചു ചാട്ടം വിലയിലുണ്ടായതിനു ശേഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ സ്ഥിരതയുണ്ടായിരുന്നു. സംസ്ഥാനത്തെ കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4600 രൂപയുമായിരുന്നു. ഇതിനു ശേഷം പത്തു ദിവസത്തിനുള്ളില്‍ ഒരു പവന് 960 രൂപയും, ഒരു ഗ്രാമിന് 120 രൂപയുമാണ് വര്‍ധിച്ചത്.

യുഎസ് ഫെഡ് നിരക്കുകള്‍ 75 ബേസിസ് പോയിന്റ് വര്‍ധിച്ചതിനു പിന്നാലെയാണ് സ്വര്‍ണ്ണവിലയില്‍ കയറ്റമുണ്ടായതെന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണത്തിന്റെ തീരുവ ഈയിടെ വര്‍ധിപ്പിച്ചിരുന്നു. 7.5 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായാണ് തീരുവ വര്‍ധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സര്‍ചാര്‍ജ് തുടങ്ങിയവയും ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ സ്വര്‍ണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.

ആഗോളതലത്തില്‍ ഇന്ധനവില ഏതാനും ദിവസങ്ങളായി വര്‍ധിച്ചു നില്‍ക്കുകയാണ്. അടുത്തിടെ യൂറോപ്യന്‍ ബാങ്കുകളും കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്താന്‍ പലിശ നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നു. ഇന്ത്യന്‍ വിപണികള്‍ കുതിപ്പിനു ശ്രമിക്കുന്നുണ്ടെങ്കിലും ആഗോള തലത്തില്‍ ഓഹരി വിപണികള്‍ പല ദിവസങ്ങളിലും അസ്ഥിരമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇതെല്ലാം സ്വര്‍ണ്ണത്തിലേക്കു തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

രാജ്യാന്തര വിപണിയിലേയും, ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണ്ണവിലയില്‍ അസ്ഥിരതകള്‍ നില നില്‍ക്കുമ്പോഴും രാജ്യത്തെ എന്‍ബിഎഫ്‌സി മേഖല കുതിപ്പിന്റെ പാതയിലാണ്.

ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാള്‍ വന്‍ വര്‍ധന. സ്വര്‍ണം ഔണ്‍സിന് 1768.84 ഡോളറിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. 11.22 ഡോളറിന്റെ വര്‍ധനയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില സ്ഥിരമായി ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button