തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ വില ഇടിവിലേക്ക്. കഴിഞ്ഞ ഒന്നര മാസത്തെ ഉയർന്ന വില ഇന്നലെ രേഖപ്പെടുത്തിയതിനു പിന്നാലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് യഥാക്രമം 5,540 രൂപയിലും 44,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,570 രൂപയിലും പവന് 44,560 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത് . ഇത് കഴിഞ്ഞ ഒന്നര മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 5,560 രൂപയിലും പവന് 44,480 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനവ് താൽക്കാലികമായി നിർത്തുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നതാണ് സംസ്ഥാനത്തെ വിപണിയിലെ വിലയെയും ഉയർത്തിയത്.
ഓണം, വിവാഹ സീസൺ എന്നിവ അടുത്ത് വരുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണി മാറ്റങ്ങൾ കൂടാതെ സംസ്ഥാന വിപണിയിൽ സ്വർണ വില ഉയരാനാണ് സാധ്യത. വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുകയോ, ബുക്ക് ചെയ്യുകയോ ചെയ്താൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനം ചെയ്യും.
ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 1 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂലൈ 4 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 5 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂലൈ 6 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,400 രൂപ
ജൂലൈ 7 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,320 രൂപ
ജൂലൈ 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 43,640 രൂപ
ജൂലൈ 9 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,640 രൂപ
ജൂലൈ 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,560 രൂപ
ജൂലൈ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,560 രൂപ
ജൂലൈ 12 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43720 രൂപ
ജൂലൈ 13 – ഒരു പവൻ സ്വർണത്തിന് 220 രൂപ ഉയർന്നു. വിപണി വില 44,000 രൂപ
ജൂലൈ 14 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ജൂലൈ 15 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ജൂലൈ 16 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ജൂലൈ 17 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ജൂലൈ 18 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 44,080 രൂപ
ജൂലൈ 19 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂലൈ 20 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 44,560 രൂപ
ജൂലൈ 20 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44,480 രൂപ