23.8 C
Kottayam
Tuesday, May 21, 2024

Gold price today: ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണ വില, ഇന്നത്തെ വില ഇങ്ങനെ

Must read

കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണ വില. 1 ഗ്രാം സ്വർണത്തിന് 5,365 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 42,920 രൂപയാണ് വില. ഈ മാസം ആദ്യം സ്വർണത്തിന്റെ വില താഴ്ന്നിരുന്നു. കഴിഞ്ഞ ആഴ്ചയോടെയാണ് വീണ്ടും ഉയർന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. അതേസമയം, ആഗോളതലത്തിൽ സ്വർണവില ചെറിയ നേട്ടത്തിലാണ്. ട്രോയ് ഔൺസിന് 0.74 ഡോളർ ഉയർന്ന് 1,860.49 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്.

പണപ്പെരുപ്പത്തിനെതിരെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാ‍ർഗമാണ് സ്വർണം. ദീർഘകാലത്തിൽ സ്വർണം നേട്ടം തരും എന്നതിനാൽ നിക്ഷേപം നടത്താൻ അനുയോജ്യ സമയമാണ്. സ്വർണത്തിന്റെ ചില്ലറ വിൽപ്പന വില രാജ്യത്തിനുള്ളിലെ ഉപഭോക്താക്കൾക്ക് വിൽക്കുന്ന തുകയെ പ്രതിനിധീകരിക്കുന്നു.

ആഗോള വിപണിയിലെ സ്വർണത്തിൻെറ ഡിമാൻഡ്, വിവിധ രാജ്യങ്ങളിലെ കറൻസിയുടെ മൂല്യം, നിലവിലുള്ള പലിശ നിരക്കുകൾ, സർക്കാർ നിയന്ത്രണങ്ങൾ, നികുതി തുടങ്ങിയ വിവിധ ഘടകങ്ങൾ സ്വർണ വിലയെ ബാധിക്കും. ഇത് വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും കാരണമാകാറുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയും യുഎസ് ഡോളറിൻെറ മൂല്യവും ഇന്ത്യൻ വിപണിയിലെ സ്വർണ്ണ വിലയെ നേരിട്ട് സ്വാധീനിക്കുന്ന ഘടങ്ങളാണ്. ഇന്ത്യയിൽ സ്വർണത്തിന് വലിയ പ്രാധാന്യമുണ്ട്.

സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 75 രൂപയാണ് ഇന്നത്തെ വില. 1 കിലോ വെള്ളിക്ക് 75,000 രൂപയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week