കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയിലെത്തി. ഗ്രാമിന് 4470 രൂപയാണ്. ഓഗസ്റ്റില്‍ റെക്കോഡ് വിലയായ 42,000 രൂപയില്‍ എത്തിയതിനു ശേഷം കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ തുടരെ വിലയിടിയുന്നതായാണ് കാണുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയും ശനിയാഴ്ച പവന് 360 രൂപയും കുറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പവന് 36,000രൂപയായിരുന്നു വില.ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വര്‍ണത്തിന് 1.3ശതമാം വിലയിടിഞ്ഞ് 1,766.26 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2021 ആദ്യപാദം വരെ വിലയില്‍ ചാഞ്ചാട്ടം തുടരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിന്‍ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് സ്വര്‍ണ വിപണിയെ സ്വാധീനിച്ചത്. ഒരു ഗ്രാം വെള്ളിയ്ക്ക് 59.10 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 472.80 രൂപയും.
ചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണവിലയിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നത്. സ്വർണ്ണം ഒരു ആഭരണം എന്നതിലുപരി ഒരു നിക്ഷേപമായി കരുതുന്ന മലയാളിക്ക് കടുത്ത പ്രഹരമാണ് സ്വർണ്ണത്തിന്റെ വിലയിൽ ഉണ്ടാകുന്ന ഈ തകർച്ച നൽകുന്നത്. ലോക്ക് ഡൗണിന് ശേഷം 42000 രൂപയിലേയ്ക്ക് ഉയർന്ന ഗോൾഡ് റേറ്റ് 35760 ലേയ്ക്ക് കൂപ്പുകുത്തിയപ്പോൾ തകർന്നടിഞ്ഞത് സ്വർണ്ണത്തിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം കൂടിയാണ്.
6000 രൂപയ്ക്ക് മേലെയാണ് സ്വർണ്ണത്തിന്റെ മൂല്യതകർച്ച സംഭവിച്ചിരിക്കുന്നത്. ഇത് സ്വർണ്ണവിപണിയെ സാരമായി ബാധിക്കുമെന്ന ഭയം ജൂവലറികളിൽ പ്രതിഫലിക്കുന്നുണ്ട്. ഗ്രാമിന് പരമാവധി തുക നൽകിയ ചെറുകിട ഫിനാൻസ് കമ്പനികളെയും ഈ മൂല്യതകർച്ച ബാധിക്കും.