കാർത്തിക് സൂര്യയുമായി വിവഹത്തിലേക്കോ? മറുപടിയുമായി ഗ്ലാമി ഗംഗ
കൊച്ചി:യൂട്യൂബ് വ്ലോഗിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് ഗ്ലാമി ഗംഗ. ഒരുപാട് പ്രതിസന്ധികളും കഷ്ടതകളും പ്രയാസങ്ങളുമൊക്കെ തരണം ചെയ്താണ് ഗ്ലാമി ഗംഗ ഇന്ന് ഈ നിലിയിൽ എത്തിയത്. യൂട്യൂബ് വീഡിയോകളിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. യൂട്യൂബ് വരുമാനത്തിലൂടെ സ്വന്തം വീട് എന്ന സ്വപ്നത്തിലേക്ക് അടുക്കുകയാണ് ഗ്ലാമി ഗംഗ.
തന്റെ വിശേഷങ്ങൾ യൂട്യൂബിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. അത് പോലെ ആരാധകർക്ക് ചോദിക്കാനുള്ള കാര്യങ്ങൾ ചോദിക്കാൻ ക്യൂ ആന്റ് എ സെഗ്മെന്റ് താരം നടത്താറുണ്ട്. ഇപ്പോൾ ക്യൂ ആന്റ് എയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഗ്ലാമി ഗംഗ. വീട് പണിയെക്കുറിച്ച് പറയുന്നുണ്ട്. ഓണത്തിന് മുൻപ് പുതിയ വീട്ടിലേക്ക് കയറി താമസിക്കാൻ ആവില്ലെന്നാണ് ഗ്ലാമി പറയുന്നത്.
വിജയ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് താനിപ്പോഴും പൂർണമായും വിജയത്തിലെത്തി എന്ന് വിശ്വസിക്കുന്നില്ലെന്നു നിങ്ങൾ വീഡിയോയിൽ കാണുന്നത് തന്റെ സന്തോഷമുള്ള നിമിഷങ്ങൾ മാത്രമാണെന്നും അതിന് പിന്നിൽ താനിപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ചിന്തിക്കാൻ പോലും കഴിയില്ല എന്നാണ് ഗ്ലാമി ഗംഗ പറയുന്നത്.
സൗഹൃദത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. പ്രണയ ഗോസിപ്പുകൾക്കും ഗംഗ മറുപടി പറയുന്നുണ്ട്. ഗ്ലാമി പ്രണയത്തിലാണോ എന്ന ചോദ്യമാണ് ഇടയ്ക്കിടെ ചോദിക്കാറുള്ളത്. എനിക്ക് പത്ത് പറയാനുണ്ട് എന്ന് പറഞ്ഞാണ് പ്രണയ ഗോസിപ്പുകൾക്ക് മറുപടി നൽകുന്നത്. കാർത്തിക് സൂര്യയുമായുള്ള ബന്ധത്തെക്കുറിച്ചും വിവാഹം കഴിക്കുമോ എന്നും കമന്റ്സും വരുന്നുണ്ട്.
കാർത്തിക് ഏട്ടൻ എനിക്ക് വല്യേട്ടനെ പോലെയാണ്. മലപ്പുറത്ത് വെച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. അന്ന് മുതൽ കാർത്തിക്ക് ഏട്ടൻ എനിക്ക് തരുന്നത് ഒരു സഹോദര സ്നേഹമാണ്. അത് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. അങ്ങനെ തന്നെയാണ് തിരിച്ചും. പിന്നെ അരവിന്ദ് ഏട്ടനുമായി കമ്മിറ്റഡാണോ എന്നാണ് ചോദ്യം.
എന്റെ സുഹൃത്തുക്കൾക്കൊപ്പം ഞാൻ ചിരിച്ച് കളിച്ച് സന്തോഷിച്ചിരുന്നാൽ അതിനർത്ഥം കമ്മിറ്റഡ് ആണ് എന്നാണോ? ഇവരെല്ലാവരുമായി നല്ല സൗഹൃദമാണ്. നിലവിൽ ഞാൻ കമിറ്റഡല്ല.
അങ്ങനെയൊന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളോട് പറയും. മറച്ച് വെച്ച് ഒളിച്ചോടി പോവുകയൊന്നുമില്ല, ഗ്ലാമി പറഞ്ഞു. പണത്തിന് വേണ്ടിയോ പ്രശസ്തിക്ക് വേണ്ടിയോ അല്ല താൻ യൂട്യൂബ് ചാനൽ തുടങ്ങിതെന്നും വീഡിയോ ക്ലിക്കായ ശേഷം വീണ്ടും വീണ്ടും ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് ഗ്ലാമി ഗംഗ മുൻപ് പറഞ്ഞിരുന്നു.