24.6 C
Kottayam
Wednesday, September 11, 2024

സുഹൃത്തുക്കളായ പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ; രണ്ടുപേർ അറസ്റ്റിൽ

Must read

ലഖ്നൗ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ദളിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 15-ഉം 18-ഉം വയസ്സുള്ള പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് പവൻ, ദീപക് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിന് മുൻപായി പ്രതകളുമായി പെൺകുട്ടികൾ സംസാരിച്ചിരുന്നതായും എഫ്.ഐ.ആറിൽ പറയുന്നു.

തൊട്ടടുത്ത വീടുകളിൽ താമസിച്ചിരുന്ന പെൺകുട്ടികൾ ഉറ്റസുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ജന്മാഷ്ടമി ദിനത്തോടനുബന്ധിച്ച്, രാത്രി 10 മണിയോടെ അടുത്തുള്ള ക്ഷേത്രത്തിൽ പോയതാണ് പെൺകുട്ടികൾ. പിന്നീട്, അവരുടെ മൃതദേഹങ്ങൾ രണ്ട് ഷോളുകൾ (ദുപ്പട്ട) കൂട്ടിക്കെട്ടി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇളയ പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്ന് സിം കാർഡ് ലഭിച്ചിരുന്നു. അന്വേഷണത്തിൽ അത് ദീപക്കിന്റെതാണെന്ന് തെളിഞ്ഞു. പെൺകുട്ടികൾ ഈ സിം കാർഡ് ഉപയോഗിച്ച് മണിക്കൂറുകളോളം പ്രതികളുമായി സംസാരിച്ചിരുന്നു. ശേഷം സിം നീക്കംചെയ്ത് കോൾ ലിസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദീപകും പവനും കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടികളുടേത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതിനാൽ കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം പോലീസ് തള്ളി. രണ്ട് പെൺകുട്ടികളുടെയും ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.

പെൺകുട്ടികളുടെ മരണം രാഷ്ട്രീയി വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബിജെപി സർക്കാരിനെ ലക്ഷ്യംവെച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സംഭവത്തിൽ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു. സമാജ്വാദി പാർട്ടിയും കോൺഗ്രസ്, ആം ആദ്മി പാർട്ടികളും ഇരകൾക്ക് നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു, ഉരുൾപൊട്ടലിന് പിന്നാലെ ഇടിത്തീ പോലെ അപകടം

കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസണ്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന്...

പീഡനക്കേസ്: ‘ബ്രോ ഡാഡി’ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡനക്കേസിൽ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.'ബ്രോ ഡാഡി' ഹൈദരാബാദിൽ...

അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ

തിരുവനന്തപുരം: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. പി.വി.അൻവർ ആരോപണം...

സിബിഐയുടെ പേരില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സംഗീത സംവിധായകന്‍ ജറി അമല്‍ദേവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം; രക്ഷപ്പെട്ടത് ബാങ്കിന്റെ സമയോചിത ഇടപെടലില്‍

കൊച്ചി: സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവില്‍ നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമം. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം...

നിഷ്ക്രിയത്വം അത്ഭുതപ്പെടുത്തുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ്...

Popular this week