അടിമാലി: ആണ്‍വേഷം കെട്ടി ആണ്‍ സുഹൃത്തിനൊപ്പം ടൗണില്‍ കറങ്ങിനടന്ന പതിനാലുകാരി പോലീസ് പിടിയില്‍. മൂന്നുദിവസം മുമ്പ് വീട്ടില്‍നിന്നിറങ്ങിയ പെണ്‍കുട്ടി തലമുടി വെട്ടി പാന്റും ഷര്‍ട്ടുമണിഞ്ഞ് ടൗണില്‍ കറങ്ങിനടക്കുകയായിരുന്നു.
രാത്രിയും പകലും ഇവരെ കണ്ട ചിലര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് ഇവരെ സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതോടെയാണ് പിടികൂടിയതില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്ന് മനസ്സിലായത്.
ഒമ്പതാംക്ലാസ് വരെ പഠിച്ച പെണ്‍കുട്ടി ഏതെങ്കിലും വ്യാപാര സ്ഥാപനത്തില്‍ ജോലിക്ക് കയറുകയെന്ന ലക്ഷ്യത്തോടെ ആള്‍മാറാട്ടം നടത്തുകയായിരുന്നെന്നാണ് പോലീസിനോട് പറഞ്ഞത്.
പെണ്‍കുട്ടിയെ കാണാതായത് സംബന്ധിച്ച് അമ്മയുടെ പരാതിയില്‍ കേസെടുത്തിരുന്നു. മുമ്പും ഈ പെണ്‍കുട്ടിയെ കാണാതായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News