News
മുംബൈ വിമാനത്താവളത്തിൽ സൽമാൻ ഖാനെ തടഞ്ഞ ഉദ്യോഗസ്ഥന് പാരിതോഷികം
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ വിമാനത്താവളത്തിൽ തടഞ്ഞ സിഐഎസ്എഫ് ഉദ്യോഗസ്ഥന് പാരിതോഷികം. ഇയാൾക്കെതിരെ നടപടിയെടുത്തു എന്ന റിപ്പോർട്ടുകൾ തള്ളിയാണ് പാരാമിലിട്ടറി ഇക്കാര്യം അറിയിച്ചത്. ജോലിയിൽ ആത്മാർത്ഥതയും പ്രൊഫഷണലിസവും കാണിച്ച ഉദ്യോഗസ്ഥന് അർഹിക്കുന്ന പാരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം.
കഴിഞ്ഞ ചൊവ്വാഴ ആയിരുന്നു വാർത്തയ്ക്ക് ആധാരമായ സംഭവം. ടൈഗർ 3 എന്ന സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി റഷ്യയിലേക്ക് പോകാൻ നടി കത്രീന കൈഫിനൊപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയ സൽമാനെയാണ് സെക്യൂരിറ്റി ക്ലിയറൻസിനായി ഉദ്യോഗസ്ഥൻ തടഞ്ഞുനിർത്തിയത്. ഈ ദൃശ്യങ്ങൾ പിന്നീട് വ്യാപകമായി പ്രചരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News