വിഷവാതക ചോര്‍ച്ച 10 മരണം,250 പേര്‍ക്ക് പരുക്ക്,ജോര്‍ദ്ദാനില്‍ വന്‍ദുരന്തം
അമ്മാന്‍: ജോര്‍ദാനിലെ തെക്കന്‍ തുറമുഖ നഗരമായ അക്കാബയില്‍ തിങ്കളാഴ്ചയുണ്ടായ വിഷവാതകം ചോര്‍ച്ചയില്‍ 10 പേര്‍ മരിക്കുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ഗ്യാസ് ടാങ്കില്‍ നിന്ന് ചോര്‍ച്ചയുണ്ടായതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. ടാങ്കറിലുണ്ടായിരുന്ന പദാര്‍ത്ഥം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയ ശേഷം അധികൃതര്‍ പ്രദേശം അടച്ചുപൂട്ടിയതായും ചോര്‍ച്ച കൈകാര്യം ചെയ്യാന്‍ വിദഗ്ധരെ അയച്ചതായും ഡയറക്ടറേറ്റ് അറിയിച്ചു.10 പേര്‍ മരിക്കുകയും 251 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഡയറക്ടറേറ്റ് അറിയിച്ചു.
199 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണെന്ന് സര്‍ക്കാര്‍ ടെലിവിഷന്‍ വ്യക്തമാക്കി
പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥനായ ഡോ. ജമാല്‍ ഒബെയ്ദത്ത് ആളുകളോട് അകത്ത് തന്നെ തുടരാനും ജനലുകളും വാതിലുകളും അടയ്ക്കാനും അഭ്യര്‍ത്ഥിച്ചു. ഏറ്റവും അടുത്തുള്ള റെസിഡന്‍ഷ്യല്‍ ഏരിയ 25 കിലോമീറ്റര്‍ അകലെയാണ്.