26.2 C
Kottayam
Thursday, May 16, 2024

സെമിത്തേരിയില്‍ കഞ്ചാവ് കൃഷി! വളം ചാണകപ്പൊടിയും വെള്ളവും; കൊച്ചിയില്‍ മൂന്ന് ‘ജൈവ കര്‍ഷകര്‍’ പിടിയില്‍

Must read

കൊച്ചി: ലോക്ക് ഡൗണില്‍ ഇരട്ടിലാഭം ലക്ഷ്യമിട്ട് സെമിത്തേരിയിരില്‍ കഞ്ചാവ് കൃഷി നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. ഇടകൊച്ചി ചെട്ടിക്കളത്തില്‍ വീട്ടില്‍ അനീഷ് (30), പനയപ്പള്ളി വലിയ വേലിക്കകം വീട്ടില്‍ മജീദ് (37), തമിഴ്നാട് ദിണ്ഡിഗല്‍ സ്വദേശിയും കരിവേലിപ്പടിയില്‍ വാടകക്ക് താമസിക്കുകയും ചെയ്യുന്ന വെങ്കയ്യന്‍ (30) എന്നിവരെയാണ് എക്സെസ് എസ്.ഐ ഷൈജുവും സംഘവും പിടികൂടിയത്.

ചുള്ളിക്കല്‍ പ്രദേശത്തെ ആളൊഴിഞ്ഞ സെമിത്തേരിയില്‍ രാത്രി എത്തിയാണ് കൃഷി പരിപാലനം. ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് കഞ്ചാവ് തരിയിട്ടാണ് ചെടികള്‍ വളര്‍ത്തിയെടുക്കുന്നത്. വെള്ളവും ചാണകപ്പൊടിയും നല്കി വളര്‍ത്തിയെടുക്കും. പിന്നെ, ടെറസിലിട്ട് ഉണക്കി ചെറുപൊതികളിലാക്കി വില്പപന.

ഇവരില്‍ നിന്നു ഏട്ട് പാക്കറ്റുകളിലായി 71 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. പ്രിവന്റീവ് ഓഫിസര്‍മാരായ കെ. ഹാരിസ്, സാലിഹ്, സിവില്‍ ഓഫീസര്‍മാരായ എന്‍.യു.അനസ്, എം.എം.മുനീര്‍, ശ്രീരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week