കൊച്ചി:കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ ദമ്പതികളുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലാകുന്നു.നവംബര്‍ എട്ട് തിങ്കള്‍ രാവിലെ എഴിനാണ് എറണാകുളം ജില്ലാ അതിര്‍ത്തിയായ അങ്കമാലി കറുകുറ്റിയില്‍ വന്‍ കഞ്ചാവ് വേട്ട നടന്നത്. അതിര്‍ത്തി കടന്നെത്താന്‍ സാധ്യതയുള്ള വന്‍ ലഹരിശേഖരത്തെക്കുറിച്ചു ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിനു ലഭിച്ച രഹസ്യ സൂചനകളുടെ അടിസ്ഥാനത്തിലുള്ള ജാഗ്രതയിലായിരുന്നു പ്രത്യേക അന്വേഷണ സംഘം.
ഞങ്ങള്‍ ദന്പതികള്‍!
സമയം 7.10. ജില്ലാ അതിര്‍ത്തി കടന്നെത്തിയ ഒരു ആഡംബര കാറിനു കറുകുറ്റിയില്‍ പോലീസ് കൈകാണിക്കുന്നു. കാറില്‍ ദമ്ബതികളെന്നു തോന്നിക്കുന്ന രണ്ടു പേര് മാത്രം. വാഹനം പരിശോധിക്കണമെന്നു പോലീസ് ആവശ്യപ്പെടുന്നു. എന്തിനെന്ന വാദവുമായി ദമ്ബതികള്‍ എതിര്‍ത്തു. വാക്കുതര്‍ക്കത്തിനിടയില്‍ ബലം പ്രയോഗിച്ച പോലീസിനുനേരേ ദമ്ബതികളുടെ ആക്രമണശ്രമം.
ഒടുവില്‍ ഇവരെ കീഴടക്കി വാഹനം പരിശോധിച്ച പോലീസ് ഞെട്ടി. രണ്ടു കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കി ഡിക്കിയിലും സീറ്റുകള്‍ക്കിടയിലുമായി കാറു നിറയെ കഞ്ചാവ്. ഒടുവില്‍ ദമ്ബതികളായ കാലടി ഒക്കല്‍ പടിപ്പുരയ്ക്കല്‍ ഫൈസല്‍, തിരുവനന്തപുരം ശംഖുമുഖം പുതുവല്‍ പുത്തന്‍ വീട്ടില്‍ വര്‍ഷ എന്നിവര്‍ പിടിയിലായി.
ഇവര്‍ യാത്രയ്ക്കിടെ എടുത്ത ഇന്‍സ്റ്റഗ്രാം വീഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. അറസ്റ്റിലാകുന്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് വീഡിയോയിലുമുള്ളത്.
https://www.instagram.com/reel/CV95GBtpJPa/?utm_medium=copy_link