16 കാരിയെ 30 പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി, ഇസ്രായേലില്‍ കനത്ത പ്രതിഷേധം
ഇസ്രായേല്‍ : ഇസ്രായേലില്‍ 16 കാരിയെ 30 പേരോളം പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഏയ്‌ലെറ്റിലെ റെഡ് സീ റിസോര്‍ട്ടിലാണ് സംഭവം നടന്നത്. വാര്‍ത്ത പുറത്തറിഞ്ഞതിന് പിന്നാലെയാണ് ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുന്നത്.
കഴിഞ്ഞ ആഴ്ച സുഹൃത്തിനൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടിയെ അക്രമികള്‍ ബലമായി ഒരു മുറിയിലേക്ക് പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ലഹരിമരുന്ന് നല്‍കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ പീഡന ദൃശ്യങ്ങള്‍ അക്രമികള്‍ ഫോണുകളില്‍ പകര്‍ത്തുകയും ചെയ്തു.
മനുഷ്യരാശിയെ ഞെട്ടിക്കുന്നതാണ് ഈ സംഭവം എന്നല്ലാതെ മറ്റൊരു വാക്ക് ഈ ക്രൂരതയെ കുറിച്ച പറയാനാവുന്നില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇതൊരു പെണ്‍കുട്ടിക്കെതിരെ ഉള്ള അക്രമം മാത്രമല്ല മനുഷ്യത്വത്തിനെതിരെ ഉള്ള പൊറുക്കാനാകാത്ത കുറ്റം കൂടിയാണെന്നും അക്രമികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം അറിയിച്ചു
.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചു പതിനായിരക്കണക്കിനു ജനങ്ങളാണ് ടെല്‍ അവീവിലും ഇസ്രായേലിലെ മറ്റു പല പ്രധാന നഗരങ്ങളിലും ഒത്തുകൂടിയത് .