CrimeKeralaNews

കോഴിക്കോട് കൂട്ടബലാത്സംഗം: കുടുക്കിയതെന്ന് പ്രതികൾ,മയക്കുമരുന്ന് ഉപയോഗിയ്ക്കാറില്ലെന്നും വെളിപ്പെടുത്തൽ

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂട്ടബലാത്സംഗം വൻ വിവാദമായിരിക്കെ ആരോപണങ്ങൾ നിഷേധിച്ച് പ്രതികൾ. കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ലോഡ്ജിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് തങ്ങളെ കുടുക്കിയതാണെന്ന് പ്രതികളായ അത്തോളി സ്വദേശികൾ ആരോപിച്ചത്. ‘ഞങ്ങളെ ട്രാപ്പ് ചെയ്തതാണ്. ഞങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാറില്ല,’- എന്നും പ്രതികൾ മാധ്യമപ്രവർത്തകരോട് വിളിച്ചുപറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ടിക്ടോക് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ കൊല്ലത്ത് നിന്നും കോഴിക്കോട്ടെത്തിയതായിരുന്നു യുവതി. ടിക്ടോക് വഴിയുള്ള സൗഹൃദം പ്രണമായെന്നാണ് 32കാരിയായ യുവതിയുടെ മൊഴി.

കോഴിക്കോടെത്തിയ ശേഷം അത്തോളി സ്വദേശിയായ അജ്നാസ് കാറിൽ യുവതിയെ ചേവരമ്പലത്തെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. മദ്യവും മയക്കുമരുന്നും നൽകി അർധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തിയെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ യുവതി ആരോപിച്ചിരിക്കുന്നത്. ശേഷം ആശുപത്രിയിലെത്തിയ യുവതി ഇക്കാര്യം ആശുപത്രി അധികൃതരോടും അവർ വിളിച്ചറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു

നടന്നത് ക്രൂര പീഡനമെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി കെ സുദർശൻ വ്യക്തമാക്കിയത്. സംഭവത്തിൽ അത്തോളി സ്വദേശിയും മുഖ്യപ്രതിയുമായ അജ്നാസും ഇയാളുടെ ഒരു സുഹൃത്തും പിടിയിലായിട്ടുണ്ട്. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ നടക്കുകയാണ്. പിടിയിലായ രണ്ട് പേരെ ചേവരമ്പലത്ത് സംഭവം നടന്ന ഫ്ലാറ്റിലെത്തിച്ച് ഉടൻ തെളിവെടുത്തു. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button