കൊല്ലം: കെ.ബി ഗണേഷ് കുമാറിന്റെ ആന കീഴൂട്ട് വിശ്വനാഥന് പാപ്പാന്മാരുടെ ക്രൂരമര്‍ദനം. പാപ്പാന്മാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാര്‍ ഡിഎഫ്ഒയ്ക്ക് പരാതി നല്‍കി.
ഒന്നാം പാപ്പാന്‍ അച്ചുവും ഇയാളുടെ സഹായിയും ചേര്‍ന്നാണ് ആനയെ മര്‍ദിച്ചത്. മര്‍ദന ദൃശ്യങ്ങള്‍ നാട്ടുകാര്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്. പാപ്പാന്മാര്‍ മദ്യപിച്ചിരുന്നതായാണ് വിവരം.
മര്‍ദന വിവരം അറിഞ്ഞപ്പോള്‍ തന്നെ ഗണേഷ് കുമാര്‍ പാപ്പാന്മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ഡിഎഫ്ഒയ്ക്ക് പരാതി നല്‍കുകയും ചെയ്തു. സ്വന്തം മക്കളെ പോലെയാണ് താന്‍ കീഴൂട്ട് വിശ്വനാഥനെ സ്നേഹിക്കുന്നതെന്നും വളരെ ഞെട്ടലോടെയാണ് ദൃശ്യങ്ങള്‍ കണ്ടതെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News