കോട്ടയം: ഗാന്ധി നഗറിൽ റിട്ടയേർഡ് എ.എസ്.ഐ വധക്കേസിലെ പ്രതി ജോർജ് കുര്യൻ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ ഗാന്ധിനഗർ സി.ഐ അനൂപ് ജോസിന് സസ്പെൻഷൻ. കൊലക്കേസ് പ്രതിയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിലാണ് നടപടി. രക്ഷപ്പെട്ട ശേഷം പിടിയിലായ പ്രതി പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഗാന്ധിനഗർ സ്റ്റേഷനു സമീപം ചെമ്മനംപടിയിൽ നിന്നായിരുന്നു പ്രതി ആദ്യം രക്ഷപ്പെട്ടത്. നാണക്കേടൊഴിവാക്കുന്നതിനായി പ്രതിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നായിരുന്നു പോലീസ് പ്രചരണം. സമാന്തരമായി അന്വേഷണം നടത്തിയ പോലീസ് വെളുപ്പിനെ പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ പോലീസുകാരനെ ആക്രമിച്ച ശേഷം ബൈക്കുമായി പ്രതി വീണ്ടും കടന്നുകളയുകയായിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News