തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയക്ക് മുകളിലെത്തി. 93.08 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. ഡീസല്‍ വില 87.53 രൂപയായി ഉയര്‍ന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91 രൂപ 33 പൈസയാണ്. ഡീസല്‍ വില 85 രൂപ 92 പൈസയായും ഉയര്‍ന്നു. കോഴിക്കോട് പെട്രോളിന് 91.92 രൂപയും ഡീസലിന് 86.46 രൂപയുമാണ്.
ഫെബ്രുവരിയില്‍ 17 തവണയാണ് ഇന്ധന വില കൂട്ടിയത്. 19 ദിവസത്തിനുള്ളില്‍ പെട്രോളിന് 5.20 രൂപയും ഡീസലിന് 5.50 രൂപയുമാണ് കൂട്ടിയത്. രാജ്യത്ത് ചിലയിടങ്ങളില്‍ ഇതിനോടകം ഇന്ധനവില നൂറ് കടന്നിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News