NationalNews

എല്ലാ സര്‍ക്കാര്‍ ബസുകളിലും സ്​ത്രീകള്‍ക്ക്​ സൗജന്യ യാത്ര ; പദ്ധതിക്ക്​ മന്ത്രിസഭ അംഗീകാരം നല്‍കി

ചണ്ഡിഗഡ്​ :നാളെ മുതൽ സ്​ത്രീകള്‍ക്ക്​ എല്ലാ സര്‍ക്കാര്‍ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. പദ്ധതിക്ക്​ ബുധനാഴ്ച പഞ്ചാബ് മന്ത്രിസഭ അംഗീകാരം നല്‍കി. സ്​ത്രീകള്‍ക്ക്​ ബസില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന്​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​ ഈ മാസാദ്യമാണ്​ പ്രഖ്യാപിച്ചത്​.

സംസ്​ഥാനത്തെ സ്​ത്രീകളെയും പെണ്‍കുട്ടികളെയും ശാക്​തീകരിക്കുന്നതിന്‍റെ ഭാഗമായി വനിതകള്‍ക്ക്​ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന്​ മാര്‍ച്ച്‌​ അഞ്ചിനാണ്​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിധാന്‍ സഭയില്‍ പ്രഖ്യാപിച്ചത്​. സംസ്​ഥാനത്തെ 1.31 കോടി വനിതകള്‍ക്ക്​ ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker