തിരുവനന്തപുരം : മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള സൗജന്യ പലവ്യഞ്ജനക്കിറ്റ് വിതരണം മാറ്റി . വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പ്.
വര്‍ധിച്ചുവന്ന തിരക്ക് കണക്കിലെടുത്താണ് മുന്‍ഗണന വിഭാഗം കാര്‍ഡുകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പലവ്യഞ്ജനക്കിറ്റ് വിതരണം മാറ്റിയത്. ഏപ്രില്‍ 27ലേക്കാണ് മാറ്റിയിരിക്കുന്നത്. റേഷന്‍ കടകളിലെ സ്ഥലപരിമിതിയും തിരക്കും കണക്കിലെടുത്താണ് ഇത് മറ്റൊരു തിയ്യതിയിലേക്ക് മാറ്റിയത്.
പലവ്യഞ്ജനക്കിറ്റുകള്‍ ഏപ്രില്‍ 22മുതല്‍ വിതരണംചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. മേയ് ഏഴുവരെയാണ് കിറ്റുകള്‍ വിതരണംചെയ്യുക. അന്ത്യോദയ കുടുംബങ്ങളില്‍ പെട്ട 5,75,003 മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് ഇതുവരെ പലവ്യഞ്ജനക്കിറ്റ് നല്‍കിയിട്ടുണ്ട്.