KeralaNewsRECENT POSTS
ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം
തൃശൂര്‍: ഗുളിക ശ്വാസ നാളത്തില്‍ കുടുങ്ങി നാല് വയസുകാരന്‍ മരിച്ചു. ചേലക്കര അന്തിമഹാകാളന്‍കാവ് കടമാന്‍കോട്ടില്‍ ജാഫറിന്റേയും ഹസീനയുടേയും മകന്‍ അഹമ്മദ് ഫായിസാണ് മരിച്ചത്.
പിതാവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കിള്ളിമംഗലത്തെ വീട്ടിലായിരുന്നു ഹസീനയും കുട്ടിയും. അസുഖം ബാധിച്ച കുഞ്ഞിന് ഗുളിക നല്‍കിയതിനെ തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി അലര്‍ജിക്കുള്ള ഗുളികകള്‍ കഴിക്കുന്നതിനിടെയായിരുന്നു സംഭവം.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാര്‍ ചേലക്കര ജീവോദയ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുന്‍പേ കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കബറടക്കം നടത്തി. സഹോദരി: സഫാന. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ജാഫറിന് കബറടക്കത്തില്‍ പങ്കെടുക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News