FeaturedHealthKeralaNews

സംസ്ഥാനത്ത് നാലു കൊവിഡ് മരണങ്ങള്‍ കൂടി

കോട്ടയം: സംസ്ഥാനത്ത് നാലു കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, കോട്ടയം വടവാതൂര്‍ സ്വദേശി ചന്ദ്രന്‍, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന്‍ (70), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഇയ്യക്കാട് സ്വദേശി പി. വിജയകുമാര്‍ (55) എന്നിവരാണ് മരിച്ചത്.

മരിച്ച പത്തനംതിട്ട സ്വദേശി പുരുഷോത്തമന്‍ വിമുക്ത ഭടനാണ്. ഇയാളുടെ കുടുംബത്തിലെ എട്ടു മാസം പ്രായമായ കുഞ്ഞടക്കം ഏഴു പേര്‍ കൊവിഡ് ചികിത്സയിലാണ്.

നേരത്തെ കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ മരിച്ചിരിന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം ബുധനാഴ്ച സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആദ്യമായി രണ്ടായിരം കടന്നു. 2,333 പേര്‍ക്കാണ് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 92.92 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button