മൂത്ത മകന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു; മനംനൊന്ത് അച്ഛനും അമ്മയും രണ്ടു കുട്ടികളും ആത്മഹത്യ ചെയ്തു
ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സേലം സിറ്റിയിലെ അമ്മപേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പൊന്നംപേട്ടിലാണ് ദാരുണമായ സംഭവം നടന്നത്. കീടനാശിനി കഴിച്ചാണ് നാല് പേരും മരിച്ചത്.
നാട്ടുകാരാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വി മുരുഗന്‍(38), ഭാര്യ കോകില(35), മക്കളായ കാര്‍ത്തിക്(12), വസന്ത കുമാര്‍(15) എന്നിവരാണ് മരിച്ചത്. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് എത്തിയാണ് വാതില്‍ പൊളിച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുരുഗന്റേയും കോകിലയുടേയും മൂത്ത മകന്‍ മദന്‍ കുമാര്‍(17) കാന്‍സര്‍ ബാധിച്ച് മൂന്ന് മാസം മുന്‍പ് മരിച്ചിരുന്നു. മൂത്ത മകന്‍ മരിച്ചതിലുള്ള മാനസിക വിഷമത്തിലാണ് രണ്ട് മക്കള്‍ക്കൊപ്പം രക്ഷിതാക്കളും ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസ് കരുതുന്നത്.