HealthNews

കോവിന്‍ ആപ്പില്‍ ഇന്നുമുതല്‍ നാലക്ക സെക്യൂരിറ്റി കോഡ്; വാക്‌സിനെടുക്കാന്‍ ഇത് നിര്‍ബന്ധം

ന്യൂഡല്‍ഹി: കൊവിന്‍ ആപ്പില്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്നുമുതല്‍ സെക്യൂരിറ്റി കോഡും ലഭിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഈ നാലക്ക കോഡ് അറിയിച്ചെങ്കില്‍ മാത്രമെ വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കൂ. വാക്‌സിന്‍ സ്ലിപ്പിലും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിലും ഈ കോഡ് രേഖപ്പെടുത്തും. വാക്‌സിന്‍ എടുക്കാതെതന്നെ കുത്തിവയ്പ്പ് നടത്തിയെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം.

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ബുക്കിംങ് ഉറപ്പായാല്‍ സെക്യൂരിറ്റി കോഡ് നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ലഭിക്കും. ഈ കോഡ് ആരുമായും പങ്കുവയ്ക്കാന്‍ പാടില്ല. കുത്തിവെയ്പ്പ് എടുക്കുന്ന ദിവസം ഈ കോഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ അറിയിക്കണം. തട്ടിപ്പുകാരെ ഒഴിവാക്കാനും സെക്യൂരിറ്റി കോഡ് സംവിധാനത്തിലൂടെ കഴിയും.

സ്ലോട്ട് റദ്ദായവര്‍ക്കടക്കം വാക്‌സിന്‍ സ്വീകരിച്ചെന്ന സന്ദേശം ലഭിക്കുന്നതു പോലുള്ള പിഴവുകള്‍ പരിഹരിക്കുന്നതിനാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്ട്രര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയതെന്നും വാക്‌സിന്‍ സ്വീകരിച്ചവരുടെ കൃത്യമായ കണക്കും ഇതിലൂടെ ഉറപ്പുവരുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.

എന്തിനാണ് ഈ നാലക്ക കോഡ്

വാക്സിനേഷന്‍ സെര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കുന്നതില്‍ തെറ്റുകള്‍ ഒഴിവാക്കാനും ഉപഭോക്താക്കളില്‍ നിന്ന് തട്ടിപ്പുക്കാര്‍ പണം തട്ടാതിരിക്കാനുമാണ് പുതിയ നടപടി.

ഈ സെക്യൂരിറ്റി കോഡ് നല്‍കിയാല്‍ മാത്രമേ വാക്സിനേഷന്‍ സെന്ററുകളില്‍ നിന്ന് വാക്സിനേഷന്‍ എടുത്തതിന്റെ സെര്‍ട്ടിഫിക്കറ്റുകള്‍ നല്‍കു. ഈ നടപടി സെര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റ് ഉണ്ടാകാതിരിക്കാനും സഹായിക്കും. മാത്രമല്ല തട്ടിപ്പ്ക്കാരെ ഒഴിവാക്കാനും ഈ സെക്യൂരിറ്റി കോഡുകള്‍ക്ക് സാധിക്കും.

കോവിന്‍ പോര്‍ട്ടലില്‍ നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് ബുക്കിംങ് ഉറപ്പായാല്‍ ഉടന്‍ തന്നെ സെക്യൂരിറ്റി കോഡ് നിങ്ങളുടെ മൊബൈല്‍ നമ്ബറില്‍ ലഭിക്കും. ഈ കോഡ് ആരുമായും പങ്ക് വെക്കാന്‍ പാടില്ല. വാക്സിനേഷന്‍ കുത്തിവെയ്പ്പ് എടുക്കുന്ന ദിവസം ഈ കോഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുമായി പങ്ക് വെക്കണം.

ഇന്ത്യയില്‍ കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് മൂന്നാം ഘട്ട വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചത്. കുത്തിവെയ്പ്പിനായുള്ള രജിസ്ട്രേഷന്‍ ഏപ്രില്‍ 28 ന് വൈകിട്ട് 4 മണിയോടെ ആരംഭിച്ചു. വാക്സിനേഷന്‍ മെയ് 1 നാണ് ആരംഭിച്ചത്. ഇീണകച വെബ്‌സൈറ്റുകളിലൂടെയും ആരോഗ്യ സേതു ആപ്പിലൂടെയുമാണ് ഇതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button