KeralaNewsRECENT POSTS
മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മീന്‍ പാകം ചെയ്തപ്പോള്‍ പതഞ്ഞു പൊങ്ങി! കാര്യമറിയാതെ അന്തംവിട്ട് വീട്ടുകാര്‍
പത്തനംതിട്ട: പത്തനംതിട്ട ടൗണിലെ മത്സ്യവില്‍പന ശാലയില്‍ നിന്നു വാങ്ങിയ മീന്‍ പാകം ചെയ്തപ്പോള്‍ പതഞ്ഞു പൊങ്ങി. കാര്യമറിയാതെ അന്തംവിട്ട് വീട്ടുകാര്‍. മുക്കാലുമണ്‍ കളരിക്കല്‍ മുറിയില്‍ ബാബുവിന്റെ വീട്ടില്‍ വാങ്ങിച്ച മീനാണ് കറിവെക്കുന്നതിനിടെ പതഞ്ഞു പൊങ്ങിയത്. കഴിഞ്ഞ ദിവസം വാങ്ങിയ വെള്ളക്കേര ഇനത്തില്‍പ്പെട്ട മീന്‍ ഫ്രീസറില്‍ വച്ചശേഷം പാചകം ചെയ്തപ്പോഴാണ് സംഭവം.
കറി തിളച്ചതോടെ പതഞ്ഞു പൊങ്ങുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ മീന്‍ ഉപയോഗിക്കാതെ മാറ്റി വച്ചു. പല വീടുകളിലും മത്സ്യാവശിഷ്ടങ്ങള്‍ ഭക്ഷിച്ച പൂച്ചകള്‍ ചത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു വീട്ടുകാര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News