ടോയ്‌ലെറ്റില്‍ ഫ്ളഷ് ചെയ്യുന്നത് കൊറോണ വൈറസ് പടരുന്നതിന് കാരണമാകുമെന്ന് പഠനം
ബെയ്ജിംഗ്: ടോയ്ലെറ്റില്‍ ഫ്ളഷ് ചെയ്യുന്നത് കൊറോണ വൈറസ് പടരുന്നതിന് കാരണമാകുമെന്ന് പഠനം. ചൈനയിലെയാംഗ്സോ സര്‍വകലാശാലയിലാണ് ഇത് സംബന്ധിടച്ച് പഠനം നടന്നിരിക്കുന്നത്. ഫ്ളഷ് ചെയ്യുമ്പോള്‍ വെള്ളത്തുള്ളികള്‍ തെറിക്കുന്നതിന് കാരണമാകുമെന്നും ഇത് രോഗവ്യാപനമുണ്ടാക്കുമെന്നും ‘ഫിസിക്സ് ഓഫ് ഫല്‍യിഡ്സ്’ എന്ന ജേണലില്‍ പറയുന്നു.
നഗ്‌ന നേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്ത മനുഷ്യ വിസര്‍ജ്യത്തിന്റെ അംശങ്ങളും ഈ വെള്ളത്തിനൊപ്പം ചേര്‍ന്നിരിക്കും. ടോയ്ലെറ്റിലെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ഈ വെള്ളം ചേര്‍ന്ന കണികകള്‍ അടുത്ത തവണ ഒരാള്‍ ഈ വായു ശ്വസിക്കുമ്പോള്‍ അവരുടെ അകത്ത് പ്രവേശിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. അതുകൊണ്ട് ക്ലോസറ്റിന്റെ മൂടി അടച്ചതിന് ശേഷം മാത്രമേ ഫ്ളഷ് ചെയ്യാവു എന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
പൊതുശചുചിമുറികള്‍ പലപ്പോഴും രോഗവാഹകരാകാറുണ്ടെങ്കിലും കൊവിഡ് വ്യാപനത്തിന് ഇത് കാരണമാകുമോ എന്ന കാര്യത്തിന് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ശുചിമുറികളിലൂടെ കൊവിഡ് പടരുന്നതിനുള്ള സാധ്യത പൂജ്യമല്ലെന്നും എന്നാല്‍ എത്രമാത്രം അപകടകാരികളാണ് ഇവയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്നും അരിസോണ സര്‍വകലാശാലയിലെ മൈക്രോബയോളജിസ്റ്റ് ചാള്‍സ് പി ഗര്‍ബ പറയുന്നു.