കോട്ടയം കളകടർ പറയുന്നു
തിരുവനന്തപുരം:പ്രളയബാധിതര്‍ക്ക് ധനസഹായം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫോറമുണ്ടെന്നും പൂരിപ്പിച്ച അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുമെന്നുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും സർക്കാർ അറിയിച്ചു..
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന രീതിയിലുള്ള അപേക്ഷ ഫോറം അക്ഷയ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുകയോ പൂരിപ്പിച്ചവ സ്വീകരിക്കുകയോ ചെയ്യുന്നില്ല. പ്രളയദുരിതാശ്വാസത്തിനുള്ള അപേക്ഷ ഫോറമെന്ന വ്യാജേന ചില ഫോമുകൾ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെ നിരവധി പേർ അക്ഷയ കേന്ദ്രങ്ങളിൽ എത്തുകയും ചെയ്തതോടെയാണ് സർക്കാർ വ്യക്തത വരുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News