26.7 C
Kottayam
Tuesday, April 30, 2024

ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച; വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

Must read

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കരുവേലി പാടശേഖരത്തില്‍ മടവീഴ്ച. ഏക്കറുകണക്കിന് നെല്‍കൃഷി നശിച്ചതായും പ്രദേശത്തെ ഒരു പള്ളിക്ക് കേടുപാടുകളുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. മടവീഴ്ചയെ തുടര്‍ന്ന് സി.എസ്.ഐ
ചാപ്പല്‍ പൂര്‍ണമായും തകര്‍ന്നുവീണു.

ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകര്‍ന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു സെന്‍റ് പോള്‍സ് സി.എസ്.ഐ ദേവാലയം. ആദ്യം വെള്ളം പള്ളിക്കകത്ത് കയറുകയും പിന്നാലെ പള്ളി തകര്‍ന്നു വീഴുകയുമായിരുന്നു.ചില വീടുകളിലും വെളളം കയറയിട്ടുണ്ട്.

കഴിഞ്ഞദിവസം കുട്ടനാട്ടിലുണ്ടായ മടവീഴ്ചയിലും ഏക്കറുകണക്കിന് നെല്‍കൃഷി നശിച്ചിരുന്നു. മടവീഴ്ചയെ തുടര്‍ന്ന് കുട്ടനാടന്‍ മേഖലയില്‍ വീടുകളില്‍ കയറിയ വെളളം ഇറങ്ങാന്‍ ദിവസങ്ങളെടുക്കും. ഇവിത്തെ താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

അതിനിടെ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതോടെ വെള്ളപ്പൊക്ക ഭീഷണിയും ഒഴിയുന്നുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിനടിയിലാണ്. നദികളിലെ നീരൊഴുക്ക് കുറയാത്തതിനാല്‍ പതിയെയാണ് വെള്ളം ഇറങ്ങുന്നത്. ജില്ലയിലെ നദികളില്‍ ഇപ്പോള്‍ ജലനിരപ്പ് ഉയരുന്നില്ലെന്നതും ആശ്വാസമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week