InternationalNews

യുഎസില്‍ പരിശീലന വിമാനം കെട്ടിടത്തിലേക്ക് ഇടിച്ച് കയറി കത്തിയമർന്നു

ഹവായി :അമേരിക്കയിലെ ഹവായിയിലെ ഹോണോലുലു വിമാനത്താവളത്തിന് സമീപത്തെ വ്യാവസായിക പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിട്ടത്തിലേക്ക് പരിശീലന പറക്കല്‍ വിമാനം ഇടിച്ച് കയറി.  കമല എയറിന്‍റെ ഉടമസ്ഥതയിലുള്ള സെസ്ന 208 പരിശീലന വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയത്. പരിശീലന പറക്കലിനിടെ വിമാനം അപ്രതീക്ഷിതമായി ഉയര്‍ന്നു പൊങ്ങുകയും പിന്നാലെ താഴ്ന്ന് പറന്ന് ആളില്ലാത്ത കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. 

അപകടത്തിന് പിന്നാലെ ഹൊണോലുലു ഫയർ ഡിപ്പാർട്ട്മെന്‍റും പോലീസും നഗരത്തിലെ എമർജന്‍സി മാനേജ്മെന്‍റ് ഡിപ്പാർട്ട്മെന്‍റും സ്ഥലത്തെത്തി. അപകടത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചു.

വലിയ ശബ്ദം കേട്ടതായും പിന്നാലെ വിമാനത്തിന് തീപിടിക്കുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലി ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടു പുറത്ത് വന്ന് നോക്കിയപ്പോള്‍ കറുത്ത പുക ഉയരുന്നത് കണ്ടു. അടുത്ത കെട്ടിടത്തിലേക്ക് ഒരൂ വിമാനം തകര്‍ന്ന് വീണാതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചെന്ന് ഒരു പ്രദേശവാസി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker