ഗോമ :ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ ജനവാസമേഖലയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് നിരവധി മരണം. 19 യാത്രക്കാരുമായി പോയ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇതുവരെ 24 മൃതദേഹങ്ങള്‍ കണ്ടെടുത്തു. നോര്‍ത്ത് കിവു പ്രവിശ്യയിലെ ഗോമ നഗരത്തില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്താണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു
ഞായറാഴ്ച ഗോമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയും സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്ന് വീഴുകയുമായിരുന്നു. 17 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഗോമയില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരയുള്ള സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു. സ്വകാര്യ കമ്പനിയായ ബിസി ബീയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.