ന്യൂഡല്‍ഹി: നിയമവിരുദ്ധമായി ഡാന്‍സ്ബാര്‍ നടത്തി വന്നിരുന്ന അഞ്ച് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ലണ്ടന്‍ സ്ട്രീറ്റ് റസ്റ്റോറന്റിലെ രജൗരി ഗാര്‍ഡനിലാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.
അശ്ലീല നൃത്തവും പണം വച്ചുള്ള ചീട്ടുകളിയും അടക്കം നിയമവിരുദ്ദമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നരുന്നതെന്നാണ് പോലീസ് പറയുന്നത്. പിടിയിലായവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു. ഭാവ്‌ന ശര്‍മ്മ, ജ്യോതി, റിതിക, ഷാരൂഖ്, പ്രീത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News