കൊല്ലം: ശക്തികുളങ്ങരയില്‍ മത്സ്യബന്ധന ബോട്ടില്‍ ഉടമ ജീവനൊടുക്കി. അരളപ്പന്തുരുത്ത് സുപ്രിയാന്‍ (38) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ പ്രദേശവാസികളാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാവാം മരണകാരണമെന്നാണ് നിഗമനം. ഏറെ ദിവസങ്ങളായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനാകാതെ പ്രതിസന്ധിയിലാണ്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷമാകും പോസ്റ്റ്മോര്‍ട്ടം നടപടികള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News