KeralaNewsRECENT POSTS
മീന്‍ വാങ്ങിയപ്പോള്‍ കവറിനൊപ്പം 20000 രൂപ! പണം ഉടമയ്ക്ക് തിരികെ നല്‍കി യുവാവ് മാതൃകയായി
മലപ്പുറം: മീന്‍ വാങ്ങിയപ്പോള്‍ കവറിനൊപ്പം കിട്ടിയ 20000 രൂപ തിരികെ നല്‍കി യുവാവ് മാതൃകയായി. കോടത്തൂരിലെ ഹാരിസാണ് മത്സ്യം വാങ്ങിയപ്പോള്‍ കിട്ടിയ പണം യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറിയത്. മീന്‍ വാങ്ങി വീട്ടിലെത്തിയപ്പോഴാണ് ഹാരിസ് കവറിനുള്ളില്‍ 20000 രൂപ കണ്ടത്. പെരുമ്പടപ്പ് പാറയില്‍ മത്സ്യ വില്‍പനക്കാരന്‍ പൊന്നാനി സ്വദേശി കോയയില്‍ നിന്നാണ് ഹാരിസ് 100 രൂപയ്ക്ക് മീന്‍ വാങ്ങിയത്.
മീനും വാങ്ങി വീട്ടിലെത്തി കവര്‍ നോക്കിയപ്പോഴാണ് മീനിനൊപ്പം പണവും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഹാരിസ് പണവുമായി മാര്‍ക്കറ്റില്‍ എത്തി. അപ്പോഴാണ് സങ്കടത്തോടെ നില്‍ക്കുന്ന മീന്‍വില്‍പ്പനക്കാരന്‍ കോയയെ കണ്ടത്. കാര്യം അന്വേഷിച്ചപ്പോള്‍ പണം നഷ്ടപ്പെട്ട കാര്യം ഹാരിസ് അറിഞ്ഞു. യഥാര്‍ത്ഥ ഉടമയെ കണ്ടത്തെത്തിയ സന്തോഷത്തില്‍ ഹാരിസ് പണം കൈമാറി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News