കോട്ടയം: മെഡിക്കൽ കോളേജിൽ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയ പുരോഗമിക്കുന്നു. ഇന്നലെ രാവിലെ 6 ന് ആരംഭിച്ച ശസ്ത്രക്രീയ രാത്രി വൈകിയും തുടരുകയാണ്.വളരെ സങ്കീർണ്ണമായ ഈ ശസ്ത്രക്രീയപൂർത്തിയാകുമ്പോഴേയ്ക്കും 18 മണിക്കൂർ പിന്നിട്ട് രാത്രി 12 മണി കഴിയുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. മൂന്നുതവണ മാറ്റി വച്ച ശസ്ത്രക്രീയയാണ് ഇപ്പോൾ നടത്തുവാൻ തീരുമാനിച്ചത്.തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷ് (40) എന്നയുവാവിനാണ് കരൾ മാറ്റിവയ്ക്കുന്നത്. ഇദ്ദേഹത്തിൻ്റെ ഭാര്യ പ്രവിജ (34)യുടെ കരൾ പകുത്താണ് ഭർത്താവിൽ തുന്നിച്ചേർക്കുന്നത്.കഴിഞ്ഞ മാസം ശസ്ത്രക്രീയ നടത്തുന്നതിനുള്ള ക്രമീകരണം പൂർത്തിയായിരുന്നെങ്കിലും ചില ഔദ്യോഗിക തടസങ്ങൾ നേരിട്ടതിനാൽ നടന്നിരുന്നില്ല. പിന്നീട് മറ്റൊരു ദിവസം നടത്തുവാൻ ശ്രമിച്ചപ്പോൾ രോഗിക്കും ദാതാവിനും കോവിഡ് ബാധിച്ചു. ഇരുവരും കോവിഡ് വിമുക്തരായപ്പോൾ ദാതാവിന് ശാരീരിക അസ്വസ്ത നേരിട്ടതിനാൽ പിന്നീടും ശസ്ത്രക്രീയ മാറ്റിവയ്ക്കേണ്ടി വന്നു. പിന്നീട് കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രീയയ്ക്ക് മുന്നോടിയായി ഇരുവരേയുടേയും കോവിഡ് പരിശോധ നടത്തുകയും ഫലം നെഗറ്റീവ് ആകുകയും ചെയ്തതോടെയാണ് ശസ്ത്രക്രിയ ചെയ്യുവാൻ തീരുമാനിച്ചത്. ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർ എസ് സിന്ധുവിൻ്റെ നേതൃത്വത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ടെക് നീഷ്യന്മാർവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രീയ പുരോഗമിക്കുന്നത്. കേരളത്തിൽ സർക്കാർ മേഖലയിൽ ഇതിനു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരു തവണ മാത്രമേ കരൾ മാറ്റ ശസ്ത്രക്രീയ നടന്നിട്ടുള്ളു.കരൾ മാറ്റ ശസ്ത്രക്രിയ പൂർത്തിയാകുന്നതോടെ കോട്ടയം മെഡിക്കൽ കോളജിൻ്റെ മറ്റൊരു നേട്ടമായി ഇതു മാറുമെന്ന് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News