തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് എൽ.ഡി.എഫിന് വർക്കല നഗരസഭ ഫലമാണ് പുറത്തുവന്നത്. തപാൽ വോട്ടിൻ്റെ ഫലമാണ് വന്നത്.പാലായിലും ആദ്യ വോട്ടുകൾ ഇടതു മുന്നണിയ്ക്ക്.
പാലാ മുനിസിപ്പാലിറ്റിയിൽ ഒന്നാം വാർഡ് എൽഡിഎഫ് ലീഡ് ചെയ്യുന്നു.
വർക്കല നഗരസഭയിലും LDF ന് ലീഡ്
കൊല്ലം കോർപ്പറേഷൻ എൽഡിഎഫ് മുന്നിൽ.
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലും എൽഡിഎഫ് മുന്നിൽ.
കൊച്ചി കോർപറേഷൻ ആദ്യ ലീഡ് എൽ.ഡി.എഫിന്
തപാൽ ബാലറ്റ് എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫ് 10 ഇടത്തും ബിജെപി 2 ഇടത്തും
https://youtu.be/S44cvJlPbrs
തദ്ദേശ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടിൽ സ്ഥാനാർത്ഥിക്ക് നേരെയോ ചിഹ്നത്തിന് നേരയോ ഉള്ള ഏത് അടയാളവും വോട്ടായി പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അത്തരം ബാലറ്റുകൾ സാധുവായി പരിഗണിക്കാം. എന്നാൽ അതേ സമയം വോട്ടറെ തിരിച്ചറിയുന്ന അടയാളമാണെങ്കിൽ അസാധുവാകും. വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങൾ അതിരു കടക്കരുതെന്നും കൊവിഡ് മാനദണ്ഡപ്രകാരം മാത്രമേ ആഹ്ലാദ പ്രകടനം നടത്താൻ പാടുള്ളൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
നാളെയാണ് കേരളം കാത്തിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൻറെ വോട്ടണ്ണൽ. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇത്തവണ സർവീസ് വോട്ടുകൾക്ക് പുറമേ കൊവിഡ് ബാധിതകർക്കുള്ള സ്പെഷ്യൽ തപാൽവോട്ടകളുമുണ്ട്. തപാൽ വോട്ടുകൾക്ക് ശേഷം ഇലക്ട്രോണിക് വോട്ടുകൾ എണ്ണിത്തുടങ്ങും. രാവിലെ എട്ട് മണിക്ക് തുടങ്ങുന്നെ വോട്ടെണ്ണലിൻറെ ആദ്യഫല സൂചനകൾ എട്ടരയോടെ അറിയാനാകും. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.