KeralaNews

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം

കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് ഉപാധികളോടെ ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയായ ഷെഫീഖിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് കൊണ്ട് ജാമ്യം നല്‍കാമെന്നായിരുന്നു കോടതിയുടെ നിലപാട്. മാത്രമല്ല ഷെഫീഖിന് ജാമ്യാപേക്ഷയെ കസ്റ്റംസ് കാര്യമായി എതിര്‍ത്തതുമില്ല. ഉപാധികളോടെയാണ് കോടതി ഷെഫീഖിന് ജാമ്യം അനുവദിച്ചത്.

അതേസമയം ഷാഫിയുടെ പക്കല്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്ത രേഖകള്‍ കോടതിക്ക് കൈമാറി. മുദ്രവച്ച കവറിലാണ് രേഖകള്‍ കൈമാറിയത്. അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുകയാണ്. അര്‍ജുനെ നാല് ദിവസത്തേയ്ക്ക് കസ്റ്റഡിയിലാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. അര്‍ജുനെയും ഷാഫിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം എന്ന് കസ്റ്റംസ് കോടതി അറിയിച്ചു. അര്‍ജുന്‍ മൊബൈല്‍ ഫോണ്‍ രഹസ്യമാക്കിയതിന് പിന്നില്‍ പലതും മറയ്ക്കാനെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button