സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം , ഫയലുകൾ കത്തി നശിച്ചതായി സൂചന
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വൻ തീപിടുത്തം, നിർണ്ണായക ഫയലുകള്‍ കത്തിനശിച്ചതായി സൂചന . പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ്വിച് ബ്ളോക്കിലാണ് തീപ്പിടുത്തം ഉണ്ടായത് . തീപിടുത്തത്തില്‍ ഏതാനും ഫയലുകളും ഒരു കംപ്യൂട്ടറും കത്തി നശിച്ചതായാണ് വിവരം . ഉടൻ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.
വൈകീട്ട് അഞ്ചുമണിയോടെ ആണ് തീപ്പിടുത്തം ഉണ്ടായത് ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. അതേസമയം തീപിടുത്തത്തില്‍ കത്തി നശിച്ച ഫയലുകള്‍ ഏതെല്ലാമാണെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഷോര്‍ട് സെര്‍ക്യൂട്ട് ആണ് തീപിടുത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് ഓഫീസില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിപക്ഷം ദുരൂഹത ആരോപിച്ചു. സുപ്രധാന ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഓഫീസില്‍ തീപിടിത്തമുണ്ടായതില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.