കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടിത്തം

കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ തീപിടിത്തം. എം.എം അലി റോഡിലെ ഉമ്മര്‍ മേന്‍ഷന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് കവര്‍ കമ്പനിയുടെ ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

വൈകീട്ട് 4 മണിക്ക് ഗോഡൗണില്‍ ഉത്പ്പന്നങ്ങള്‍ എത്തിച്ച് തൊഴിലാളികള്‍ മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ കച്ചവടക്കാരാണ് ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചത്.

രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിച്ചാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.