InternationalNews
തുർക്കിയിൽ റിസോർട്ടിൽ തീപിടുത്തം,66 മരണം;നിരവധി പേർക്ക് പരിക്ക്
തുർക്കിയിൽ റിസോർട്ടിലുണ്ടായ തീപിടുത്തത്തിൽ 66 മരണം. 51 ഓളം പേർക്ക് ഗുരുതരായി പരിക്കേറ്റു. ബോലു പ്രവിശ്യയിലുള്ള ഗ്രാന്റ് കർത്താൽ എന്ന റിസോർട്ടിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3.20യോടെയായിരുന്നു അപകടം നടന്നത്.
റിസോർട്ടിന്റെ റസ്റ്റോറന്റിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. പെട്ടെന്ന് തന്നെ 12 നില കെട്ടിടത്തിന് മുകളിലേക്ക് തീപടരുകയായിരുന്നു. പുകയും തീയും പടർന്നതോടെ ചിലർ ജീവൻ രക്ഷിക്കാൻ കെട്ടിടത്തിൽ നിന്നും എടുത്ത് ചാടിയത് മരണ സംഖ്യ ഉയരാൻ കാരണമായെന്നാണ് സൂചന.
ഹോട്ടലിലെ ഫയർ ഡിറ്റെക്ഷൻ സിസ്റ്റം പരാജയപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. പുക ഉയർന്ന് വന്നപ്പോൾ മാത്രമാണ് അപകടത്തെ കുറിച്ച് അതിഥികളിൽ പലരും അറിഞ്ഞത്. ഇതും അപകടത്തിന്റെ വ്യാപ്തി ഉയരാൻ കാരണമായി. അതേസമയം അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News