32.8 C
Kottayam
Saturday, May 4, 2024

ന്യായ് പദ്ധതിയെ വിമര്‍ശിച്ച് ധനമന്ത്രി

Must read

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ന്യായ് പദ്ധതിയെ വിമര്‍ശിച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ന്യായ് പദ്ധതി ബിജെപിയുടേതാണ്. പദ്ധതിക്കുള്ള പണം എവിടെ നിന്നെന്ന് വ്യക്തമാക്കണമെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം, കൊവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്നതാകും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ക്ഷേമ പദ്ധതികള്‍ ഉറപ്പാക്കാന്‍ സാധിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിച്ചു. സംസ്ഥാനത്തിന് ഇനി കൊവിഡ് തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം.

പുതിയ തൊഴിലുണ്ടാകണം. തൊഴില്‍ അവസരം ഉണ്ടാകണം അതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകും. അഞ്ച് വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കാനാകുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുക. സാമൂഹിക നീതിയും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാകും. അതിനായുള്ള അജണ്ട ബജറ്റ് മുന്നോട്ടുവയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week