KeralaNewsRECENT POSTS
ഷെയ്ന്‍ നിഗത്തിന് എതിരായ വിലക്ക്; അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക ഇന്ന് കത്ത് നല്‍കും
കൊച്ചി: ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക ഇന്ന് കത്ത് നല്‍കും. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് ഫെഫ്ക ഇരു സംഘടനകളോടും ആവശ്യപ്പെടുക.
മുടങ്ങിപ്പോയ വെയില്‍, ഖുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഡയറക്ടേഴ്സ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഷെയ്ന്‍ കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ഫെഫ്കയുമുള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ച നടത്താനാണ് അമ്മയുടെ നീക്കം. സമവായ ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ചലചിത്ര മേഖലയിലെ സംഘടനകള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News