തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ കഥ. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസറ്റ് ചെയ്തു. എട്ടുമാസത്തോളം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പോലീസിന് മൊഴി നല്‍കി. ഇതിനിടെ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൂട്ടിരിക്കാനെത്തിയപ്പോഴും പിതാവ് സ്വന്തം മകളെ ആശുപത്രിയില്‍ വച്ചും പീഡനത്തിനിരയാക്കി. കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News