ന്യൂഡല്‍ഹി: നിര്‍ത്താതെ കരഞ്ഞ നാലുവയസുകാരിയെ പിതാവ് കൊലപ്പെടുത്തി. സംഭവത്തില്‍ വസുദേവ് ഗുപ്ത എന്നയാളെ പോലീസ് പിടികൂടി. സുല്‍ത്താന്‍പൂര്‍ സ്വദേശിയായ വസുദേവ് ഗുപ്ത ഭാര്യക്കും മകള്‍ക്കുമൊപ്പം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോദ കോളനിയിലാണ് താമസിക്കുന്നത്.
ഓട്ടോഡ്രൈവറായ ഇയാളുടെ ഭാര്യ 20 ദിവസങ്ങള്‍ക്ക് മുമ്പ് വീട് വിട്ടു പോയി ഇത് ഇയാളെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതിനിടെ നാലു വയസുകാരിയായ മകള്‍ നിര്‍ത്താതെ കരഞ്ഞതും പ്രകോപനത്തിന് കാരണമായെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്കു ശേഷം കുട്ടിയുടെ മൃതദേഹവുമായി ഓട്ടോറിക്ഷയില്‍ കറങ്ങവേയാണ് ഇയാള്‍ അറസ്റ്റിലായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News