പത്തനംതിട്ട: ദുബായില്‍ നിന്നെത്തി പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ പിതാവ് മരിച്ചു. പത്തനംതിട്ട പെരുന്നാടാണ് സംഭവം. ജാഗ്രതാ നടപടികളുടെ ഭാഗമായി മരിച്ചയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ.
<p>മാര്‍ച്ച് ഇരുപതിനാണ് മരിച്ചയാളുടെ മകന്‍ ദുബായില്‍ നിന്നെത്തിയത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇയാളുടെ രക്ത, സ്രവ സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഇയാളുടെ ഫലത്തിനായി കാത്തിരിക്കവേയാണ് പിതാവിന്റെ മരണം.</p>
<p>ഇന്നലെ രാത്രിയാണ് പിതാവ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News